ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും; കെ ടി ജലീലിനെതിരെ നിയമസഭയിൽ കെ കെ ശൈലജ, പരാമർശം മൈക്ക് ഓൺ ആണെന്നറിയാതെ

(www.kl14onlinenews.com)
(23-Aug -2022)

ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും; കെ ടി ജലീലിനെതിരെ നിയമസഭയിൽ കെ കെ ശൈലജ, പരാമർശം മൈക്ക് ഓൺ ആണെന്നറിയാതെ
തിരുവനന്തപുരം :
നിയമസഭയിൽ ജലീലിനെതിരെയുള്ള കെ.കെ ഷൈലജയുടെ ആത്മഗതം വിവാദത്തിൽ. 'ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും' എന്ന ഷൈലജയുടെ ആത്മഗതമാണ് വിവാദത്തിലായിരിക്കുന്നത്. നിയമസഭയിൽ കെടി ജലീൽ സംസാരിക്കുന്നതിന് തൊട്ടുമുൻപുള്ളതാണ് ഷൈലജയുടെ പരാമർശം. എന്നാൽ മൈക്ക് ഓൺ ആണെന്ന കാര്യം ഷൈലജ അറിഞ്ഞിരുന്നില്ല. പറഞ്ഞത് കുറച്ച് ഉറക്കെയായിപ്പോയി. പിന്നാലെ ഇതിന്റെ വീഡിയോയും പുറത്തു വന്നു.

ലോകായുക്ത നിയമഭേദഗതി നിയമസഭ പരിഗണിക്കുന്നതിനിടെ കെകെ ഷൈലജ സംസാരിക്കുന്നതിനിടെയാണ് സംഭവം. അതിനിടെ കെ.ടി ജലീൽ സംസാരിക്കാനായി തുടങ്ങിയപ്പോഴായിരുന്നു ഷൈലജയുടെ ആത്മഗതം. ലോകായുക്തയുടെ നടപടിയെ തുടർന്നാണ് കെ.ടി ജലീലിന് മന്ത്രിസഭയിൽ നിന്നും രാജിവെയ്‌ക്കേണ്ടി വന്നത്.

ശബ്ദം വിവാദമായതോടെ വിശദീകരണവുമായി കെ.കെ ഷൈലജ രംഗത്തെത്തി. തന്റെ പരാമർശം ജലീലിനെതിരെ അല്ലെന്നാണ് ഷൈലജയുടെ വിശദീകരണം. പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് പറഞ്ഞ വാചകമാണിതെന്നും ഷൈലജ ടീച്ചർ പറഞ്ഞു. തന്റെ പരാമർശം ജലീലിനെതിരെ ആണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവും ആണെന്നും ഷൈലജ ടീച്ചർ പറഞ്ഞു

Post a Comment

Previous Post Next Post