(www.kl14onlinenews.com)
(27-Aug -2022)
നീലേശ്വരം: ശിൽപ്പിയും ചിത്രകാരനുമായ പ്രഭൻ നീലേശ്വരത്തിന്റെ കരവിരുതിൽ ഗണേശ വിഗ്രഹമൊരുങ്ങുന്നു. പേരോൽ ശ്രീ സാർവ്വജനിക ഗണേശോത്സവ സേവാ ട്രസ്റ്റ് വിനായക ചതുർത്ഥി ദിനത്തിൽ നടത്തുന്ന സാർവ്വജനിക ഗണേശോത്സവത്തിനു വേണ്ടിയാണ് വിഗ്രഹ നിർമ്മാണം നടത്തുന്നത്. ഏഴ് അടി ഉയരവും രണ്ടര ക്വിന്റൽ തൂക്കവും വരുന്ന ഇത് പൂർണ്ണമായും ക്ലേ കൊണ്ടാണ് നിർമ്മിക്കുന്നത്. പത്ത് ദിവസത്തെ ശ്രമ ഫലം വേണ്ടി വരുന്ന ഇതിന് അക്രിലിക് പെയിന്റാണ് ഉപയോഗിക്കുന്നത്. നീലേശ്വരം ചിന്മയ വിദ്യാലയത്തിലെ ചിത്രകലാദ്ധ്യാപകനായ പ്രഭൻ അറിയപ്പെടുന്ന ശിൽപ്പി കൂടിയാണ്. ഒട്ടേറെ ശിൽപ്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ ആറാമത്തെ ഗണേശ വിഗ്രഹ നിർമ്മാണമാണ് നടന്നു വരുന്നത്. കൂടാതെ സഹായിയായി രാജേഷ് ടി.പിയും കൂടെയുണ്ട്. ആഗസ്റ്റ് 31- ന് നടത്തുന്ന ഗണേശോത്സവ പരിപാടി ഇക്കുറി വിപുലമായ രീതിയിലാണ് നടത്തുന്നത് അതേസമയം പേരോലിൽ ഒരു കുടുംബം ദാനമായി നൽകിയ സ്ഥലത്ത് ആരംഭിച്ച ഗണേശ മന്ദിര നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
إرسال تعليق