ബാബറി കേസ്: കോടതി അലക്ഷ്യക്കേസുകള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു

(www.kl14onlinenews.com)
(30-Aug -2022)

ബാബറി കേസ്: കോടതി അലക്ഷ്യക്കേസുകള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു
ഡൽഹി :
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മുന്‍ യുപി മുഖ്യമന്ത്രി കല്യാണ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ഹര്‍ജിക്കാരന്റെ മരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കേസ് അവസാനിപ്പിക്കുന്നത്. ഹര്‍ജിക്കാരനും പ്രതിസ്ഥാനത്തുള്ള മുന്‍ മുഖ്യമന്ത്രിയും മരിച്ചിട്ട് 30 വര്‍ഷത്തിലേറെയായതിനാല്‍ ഈ വിഷയങ്ങള്‍ അവസാനിപ്പിക്കുന്നതായി സുപ്രീം കോടതി വിധി നല്‍കി.

മസ്ജിദിന് സുരക്ഷ ഉറപ്പാക്കുമെന്ന് യുപി സര്‍ക്കാര്‍ ഉറപ്പു പറഞ്ഞിട്ടും രഥയാത്രയ്ക്കും ബാബറി പൊളിക്കലിനും പോലീസ് അനുമതി നല്‍കിയെന്നാരോപിച്ചാണ് അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനും മറ്റുള്ളവര്‍ക്കുമെതിരെയുള്ള കോടതി അലക്ഷ്യക്കേസ് ആരംഭിച്ചത്. 1992ലാണ് ബാബറി മസ്ജിദ് പൊളിക്കുന്നത്. 2019ലെ അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ വിഷയം നിലനില്‍ക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉമാഭാരതി, എം എം ജോഷി, സാധ്വി ഋതംബര, വിനയ് കത്യാര്‍, തുടങ്ങിയവര്‍ക്കെതിരേ പൊളിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

ബാബരിക്കേസില്‍ സുപ്രീം കോടതിയുടെ വിശാല ബെഞ്ച് നേരത്തെ തന്നെ വിധി പ്രസ്താവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. അയോധ്യവിഷയത്തില്‍ 'ഇപ്പോള്‍ ഒന്നും നിലനില്‍ക്കുന്നില്ല' എന്ന് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. 'ഒരു വലിയ ബെഞ്ച് പുറപ്പെടുവിച്ച ഒരു വിധിയുണ്ട്. ഈ വിഷയത്തില്‍ ഇപ്പോള്‍ ഒന്നും നിലനില്‍ക്കുന്നില്ല. നിങ്ങള്‍ക്ക് ചത്ത കുതിരയെ ചാട്ടകൊണ്ട് അടിക്കാന്‍ കഴിയില്ല.' ജസ്റ്റിസ് എസ് കെ കൗള്‍ പറഞ്ഞു

Post a Comment

أحدث أقدم