(www.kl14onlinenews.com)
(28-Aug -2022)
കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം. നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിനു സമീപം യുവാവിനെ അടിച്ചു കൊലപ്പെടുത്തി. പാലക്കാട് സ്വദേശി അജയകുമാർ (25 ) ആണ് മരിച്ചത്. താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കത്തിലാണ് യുവാവിന് അടിയേറ്റത്. സംഭവത്തിൽ ലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അജയ് കുമാറിന്റെ ഹോട്ടൽ മുറിയിലേക്കത്തിയ സുരേഷ് കുമാർ സംസാരിക്കുന്നതിനിടെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാർക്കറ്റ് റോഡിൽ വീണു മരിച്ചു.
സുരേഷിന്‍റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ് കുമാർ.
പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment