(www.kl14onlinenews.com)
(21-Aug -2022)
കാസർകോട് :
ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സും ഫീൽഡ് സർവ്വേയും നടത്തി എൻ എസ് എസ് യൂണിറ്റ്. കാസർഗോഡ് ജില്ലാ വെക്ടർ കൺട്രോൾ സെല്ലിന്റെ സഹകരണത്തോടെയാണ് പരിപാടെ സംഘടിപ്പിച്ചത്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ നടന്ന സെമിനാർ ബയോളജിസ്റ്റ് ഇ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ സർസിജൻ തമ്പിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻചാർജ് എം.സുനിൽ കുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഡോ. ആശാലത, ഫീൽഡ് അസിസ്റ്റന്റ് ഇൻചാർജ് മനോജ് പി.വി, എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി വൈശാഖ് എ എന്നിവർ സംസാരിച്ചു. തുടർന്ന് എൻ എസ് എസ് വളണ്ടിയർമാരും ആരോഗ്യവകുപ്പ് ജീവനക്കാരും ടീമുകളായി തിരിഞ്ഞ് കാസറഗോഡ് നഗരസഭയിലെ നെൽക്കള പ്രദേശത്ത് വീടുകൾ കയറി ബോധവൽക്കരണവും ഉറവിട നശീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. വളണ്ടിയേർസിന്റെ കൂട്ടായ ശ്യമഫലമായി തൊണ്ണൂറോളം വീടുകളിൽ സന്ദര്‍ശിച്ച് സർവ്വേനടത്തുകയും പരിസരത്തെ കൂത്താടികളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുകയും ചെയ്തു. പ്രോഗ്രാം ഓഫീസറായ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി, വളണ്ടിയർ സെക്രട്ടറിമാരായ പ്രസാദ് ബി, അഞ്ജന എം, വൈഷ്ണവി വി, കിരൺ കുമാർ പി, മേഘ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment