(www.kl14onlinenews.com)
(14-Aug -2022)
കാസർകോട്: ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെഎഴുപത്തിയഞ്ചാം വാർഷികമായ ആസാദി കി അമൃത്
മഹോത്സവത്തിൻ്റെ ഭാഗമായി മൂന്നു തലമുറകൾ അടങ്ങിയ വ്യവസായി കുടുംബം വീട്ടിൽ
ദേശീയപതാക ഉയർത്തി മാതൃകയായി.
ഹർ ഘർ തിരംഗയുടെ ഭാഗമായാണ്
പ്രമുഖ വ്യവസായിയും
വെൽഫിറ്റ് ഗ്രൂപ്പ് ചെയർമാനുമായ യഹിയ തളങ്കര, ഉമ്മയോടും
ഭാര്യയോടും മകനോടും ഒപ്പം ചേർന്നു
തളങ്കര നുസ്രത്ത് നഗറിലെ വെൽഫിറ്റ് മാനറിൽ ദേശീയ പതാക ഉയർത്തിയത്
മൂന്നു തലമുറ ഒന്നിച്ചു ചേർന്നു
ഭാരതത്തിൻ്റെ
ത്രിവർണ്ണപതാക വീട്ടിൽ ഉയർത്തിയത്
കൗതുകവും ഒപ്പം ആവേശകരവുമായി.
ഹർ ഘർ തിരംഗയുടെ ഭാഗമായി
രാജ്യത്ത്
കോടിക്കണക്കിന് വീടുകൾക്ക് മുമ്പിൽ ഇന്നലെ മുതൽ ദേശീയ പതാക പാറി കളിക്കുന്നുണ്ട്.
Post a Comment