(www.kl14onlinenews.com)
(24-Aug -2022)
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം ദുബായിലെത്തി. നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, റിഷഭ് പന്ത് ഉള്‍പ്പടെയുള്ള താരങ്ങളാണ് ആദ്യം യുഎഇയിലെത്തിയത്. കെ എല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ദീപക് ഹൂഡ തുടങ്ങിയ താരങ്ങള്‍ സിംബാബ്‌വെയില്‍ നിന്നും ദുബായിലെത്തി. കോലി ഭാര്യ അനുഷ്‌ക ശര്‍മ്മയ്‌ക്കും മകള്‍ വാമികയ്‌ക്കുമൊപ്പം കുടുംബസമേതമാണ് ടൂര്‍ണമെന്റിനായി എത്തിയിരിക്കുന്നത്.
കൊവിഡ് ബാധിതനായ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിനൊപ്പം യുഎഇയിലെത്തിയിട്ടില്ല. ഇന്നലെ ബെംഗളൂരുവില്‍ നിന്ന് യാത്രതിരിക്കേണ്ടിയിരുന്നതായിരുന്നു ദ്രാവിഡ്. ഏഷ്യാ കപ്പിനുണ്ടാകുമോ ദ്രാവിഡ് എന്ന് വ്യക്തത വരുംവരെ സിംബാബ്‌വെയില്‍ ഇന്ത്യയെ പരിശീലിപ്പിച്ച വിവിഎസ് ലക്ഷ്‌മണ്‍ ടീമിനൊപ്പം തുടരും. ഇന്ന് ഇന്ത്യന്‍ ടീം ആദ്യ പരിശീലന സെഷന് ഇറങ്ങും. മൂന്ന് ദിവസം ദുബായില്‍ ടീമിന് പരിശീലനമുണ്ട്. ഏഷ്യാ കപ്പിലെ ഫേവറേറ്റുകളാണ് നിലവിലെ ജേതാക്കളായ ടീം ഇന്ത്യ.
Post a Comment