(www.kl14onlinenews.com)
(30-Aug -2022)
കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ലയണ്‍ യൂത്ത ് എന്റര്‍പ്രണറര്‍ അവാര്‍ഡ് യുവ പ്രവാസി വ്യവസായി ജാഫര്‍ മുല്ലച്ചേരിക്ക് സമ്മാനിച്ചു. ലയണ്‍സ് ഡിസ്‌ട്രിക്‌ട് ഗവര്‍ണര്‍ ഡോ. പി. സുധീര്‍ ഐ.എം.ജെ.എഫ് അവാര്‍ഡ് സമ്മാനിച്ചു.
വൈസ് പ്രസിഡണ്ട് റഹീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് എം.എം.നൗഷാദ്, ഡിസ്‌ട്രിക്‌ട് ക്യാബിനറ്റ് സെക്രട്ടറി എം.ബാലകൃഷ്‌ണന്‍, ടൈറ്റസ് തോമസ്, അഡ്വ.കെ.വിനോദ് കുമാര്‍, കെ.സുകുമാരന്‍ നായര്‍, അഷറഫ് എം.ബി മൂസ, വി.വേണുഗോപാല്‍, ഫാറൂക് കാസ്‌മി, മഹമൂദ് ഇബ്രാഹിം എരിയാല്‍, എം.എ സിദ്ദീഖ്, എ.കെ ഫൈസല്‍, പി.ബി അബ്‌ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. അബ്‌ദുല്‍ ഖാദിര്‍ തെക്കില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം ഡയറക്‌ടര്‍ ടി.കെ അബ്‌ദുല്‍ നസീര്‍ സ്വാഗതവും സെക്രട്ടറി ഷാഫി എ.നല്ലിക്കുന്ന് നന്ദിയും പറഞ്ഞു.
Post a Comment