(www.kl14onlinenews.com)
(29-Aug -2022)
ബോവിക്കാനം : ഓസ്ട്രേലിയയിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ ഇൻഡോർ ക്രിക്കറ്റിലെ ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യങ്ങളായ നംഷി, മുഹ്സിൻ എന്നീ താരങ്ങളെ കാർഗിൽ ക്ലബ്ബ് അനുമോദിച്ചു. സംസ്ഥാനതല ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ച ഇരു താരങ്ങളും ഇന്നലെ നടന്ന കെ.ൽ 14 സൂപ്പർ കപ്പിൽ കർഗിൽ ക്രിക്കറ്റ് ടീമിന് വേണ്ടിയും കളിച്ചിരുന്നു. നംഷിക്കു കാർഗിൽ ക്ലബ്ബ് പ്രസിഡന്റ് നിയാസും മുഹ്‌സിന് ക്ലബ്ബ് സെക്രട്ടറി അബ്ദുല്ലയും ഉപഹാരം നൽകി. നാട്ടിൻ പുറങ്ങളിലെ ക്രിക്കറ്റ് താരങ്ങൾക്ക് ഏറെ ഊർജ്ജം നൽകുന്നതാണ് ഇരുവരുടെയും നേട്ടം എന്നും കാർഗിൽ ക്ലബ്ബ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയിലും മികച്ച പ്രകടനം കാഴ്ച്ച വെക്കാനും കിരീടം നേടാനുമാകട്ടെ എന്നു സെക്രട്ടറി ആശംസിച്ചു.
Post a Comment