(www.kl14onlinenews.com)
(30-Aug -2022)
ചെറുവത്തൂർ: ചെറുവത്തൂരിനും പിലിക്കോട് തോട്ടം ഗേറ്റിനും ഇടയിൽ അപകടങ്ങൾ വർധിച്ചുവരുകയാണ്. തോട്ടംഗേറ്റ്, മട്ടലായി, ഞാണംകൈ എന്നിവിടങ്ങളിലാണ് ഇതിൽ കൂടുതൽ അപകടങ്ങൾ. സമീപകാലത്ത് ഇവിടെ നിരവധി അപകടങ്ങളാണ് നടന്നത്. പലപ്പോഴും തലനാരിഴക്കാണ് വൻദുരന്തങ്ങൾ ഒഴിഞ്ഞുമാറുന്നത്.
കഴിഞ്ഞ ശനിയാഴ്ച മീൻലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കളാണ് മരിച്ചത്. രണ്ടുപേർ അതിഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. മടക്കര ഓർക്കുളത്തെ കെ.പി.രഞ്ജിത്ത്, അഖിൽ എന്നിവരാണ് മട്ടലായിയിലെ അപകടത്തിൽ മരിച്ചത്.
രണ്ടു മാസം മുമ്പ് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചതും ഇതേ സ്ഥലത്താണ്. ഒപ്പ് ടെക്നിക്കൽ ഹൈസ്കൂളിന് സമീപം സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു. അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾ കൂടാൻ കാരണം. അപകടങ്ങൾ വർധിക്കുന്ന ഇവിടെ അപകട സൂചനാബോർഡുകളും മറ്റു സംവിധാനങ്ങളും ഏർപ്പെടുത്തി അപകടം കുറക്കാൻ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
إرسال تعليق