ഖത്തര്‍ ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ ഔദ്യോഗിക ഗാനം പുറത്തിറക്കി;അവസാന ഘട്ട ടിക്കറ്റ് വിൽപന, തീയതി അടുത്തമാസം പ്രഖ്യാപിക്കും

(www.kl14onlinenews.com)
(21-Aug -2022)

ഖത്തര്‍ ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ ഔദ്യോഗിക ഗാനം പുറത്തിറക്കി;അവസാന ഘട്ട ടിക്കറ്റ് വിൽപന, തീയതി അടുത്തമാസം പ്രഖ്യാപിക്കും
ദോഹ: ഫുട്‌ബോള്‍ ആവേശം നിറച്ച് ഖത്തര്‍ ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ ഔദ്യോഗിക ഗാനവും പുറത്തിറക്കി.
അര്‍ഹ്‌ബോ എന്ന സൗണ്ട് ട്രാക്ക് ഫിഫയാണ് റിലീസ് ചെയ്തത്. കോണ്‍ഗൊലിസ് ഫ്രഞ്ച് റാപ്പര്‍ മാട്രി ജിംസ്, പുഎര്‍ട്ടോ റിക്കന്‍ -ഡൊമിനിക്കന്‍ ഗായകന്‍ ഒസുന എന്നിവര്‍ ചേര്‍ന്നാണു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. നിലവില്‍ ഫിഫയുടെ ഔദ്യോഗിക യു ട്യൂബില്‍ പാട്ട് കാണാം. അധികം താമസിയാതെ മറ്റ് പ്ലാറ്റ്‌ഫോമിലും ലഭ്യമാകും. ഫ്രഞ്ച് സിംഗിള്‍സ് ചാര്‍ട്ട്‌സില്‍ 4 തവണ മുന്‍നിരയിലെത്തിയ സോളോ ആര്‍ട്ടിസ്റ്റ് ആണ് മാട്രി ജിംസ്. ലാറ്റിന്‍ സംഗീതത്തിലെ വിഖ്യാത ഗായകന്‍ ആണ് ഒസുന.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണു ഹയാ, ഹയാ എന്ന ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ഗാനം ഫിഫ പുറത്തിറക്കിയത്. യുഎസ് പോപ്പ് ഗായകന്‍ ട്രിനിഡാഡ് കര്‍ഡോന, ആഫ്രിക്കന്‍ അഫ്രോബീറ്റ്‌സ് താരം ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവര്‍ ചേര്‍ന്നാണ് ആദ്യ ഗാനം ആലപിച്ചിരിക്കുന്നത്. അമേരിക്കാസിന്റെയും ആഫ്രിക്കയുടെയും മധ്യപൂര്‍വ ദേശത്തിന്റെയും ഗായകരെ ഒരുമിച്ചു ചേര്‍ത്താണ് അറബ് ലോകത്തിന്റെ പ്രഥമ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയത്. പാട്ട് കാണാം: https://www.youtube.com/watch?v=e8laLiWolGg

അവസാന ഘട്ട ടിക്കറ്റ് വിൽപന, തീയതി അടുത്തമാസം പ്രഖ്യാപിക്കും

ലോകകപ്പ് ഫുട്ബോൾ കാണാൻ ഇനിയും ടിക്കറ്റ് ലഭിക്കാത്തവർക്ക് അവസാന ഘട്ട ടിക്കറ്റ് വിൽപനയിൽ നിന്ന് ടിക്കറ്റ് വാങ്ങാം. അവസാന ഘട്ട ടിക്കറ്റ് വിൽപന എന്നു തുടങ്ങുമെന്ന് സെപ്റ്റംബർ അവസാനം ഫിഫ പ്രഖ്യാപിക്കും.

അവസാനഘട്ട വിൽപന ടൂർണമെന്റിന്റെ അവസാനം വരെ തുടരും. ആദ്യമെത്തുന്നവർക്ക് ആദ്യമെന്നതായിരിക്കും വിൽപന രീതി. ടിക്കറ്റ് തിരഞ്ഞെടുത്ത് പണം അടച്ച് ഉടൻ ടിക്കറ്റ് സ്വന്തമാക്കാം. അവസാനഘട്ട വിൽപന തീയതിക്കു പിന്നാലെ ദോഹയിൽ ഓവർ-ദ-കൗണ്ടർ വിൽപനയും ആരംഭിക്കും.

ലോകകപ്പിന്റെ ടിക്കറ്റ് വിൽപനയുടെ ഔദ്യോഗിക ചാനൽ ഫിഫയാണ്. ആരാധകർ അനധികൃത വെബ്‌സൈറ്റുകളുടെ ചതിയിൽ വീഴരുതെന്നും ഫിഫ ഓർമപ്പെടുത്തി. ഫിഫയുടെ https://www.fifa.com/fifaplus/en/tickets എന്ന വെബ്‌സൈറ്റിൽ നിന്നാണ് ടിക്കറ്റുകൾ വാങ്ങാൻ കഴിയുക.
ഹയാ കാർഡ് മറക്കേണ്ട

ലോകകപ്പ് കാണാൻ ടിക്കറ്റ് എടുത്തവർ ഹയാ കാർഡിന് അപേക്ഷിക്കാൻ മറക്കേണ്ട. വിദേശത്തുള്ളവർക്ക് ഖത്തറിലേക്കുള്ള പ്രവേശന വീസ കൂടിയാണ് ഹയാ കാർഡ്. ഖത്തറിലുള്ളവർക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാണ്.

ഹയാ കാർഡിനായി https://hayya.qatar2022.qa/ എന്ന പോർട്ടൽ മുഖേനയും ഹയാ ടു ഖത്തർ 2022 (Hayya to Qatar 2022 )എന്ന ആപ്ലിക്കേഷനിലൂടെയും അപേക്ഷിക്കാം. ഹയാ കാർഡുള്ളവർക്ക് മത്സര ദിനങ്ങളിൽ ഖത്തറിന്റെ പൊതുഗതാഗത സൗകര്യങ്ങളിൽ യാത്ര സൗജന്യമാണ്

Post a Comment

Previous Post Next Post