ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു

(www.kl14onlinenews.com)
(15-Aug -2022)

ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു

കണ്ണൂർ:
ഇന്നലെ രാത്രി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. പ്രണയ നൈരാശ്യത്തെതുടർന്നാണ് ദൃശ്യയെ വിനീഷ് കൊലപ്പെടുത്തുന്നത്. ദൃശ്യയെ കൊലപ്പെടുത്തുന്നതിന് മുൻപ് ദൃശ്യയുടെ പിതാവിന്റെ കട ഇയാൾ കത്തിച്ചിരുന്നു.

ഇന്നലെ രാത്രി ഇയാൾക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങിയിരുന്നു. തുടർന്ന് ഇത് അഴിച്ചു മാറ്റാൻ അഗ്‌നി രക്ഷാ സേന സെല്ലിൽ എത്തി. തുടർന്ന് സെൽ തുറന്ന സമയത്ത് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് സൂചന. റിമാൻഡിലിരിക്കെ ഈ പ്രതി നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു. പോലീസിന്റെ പിടിയിലായ അന്ന് മുതൽ ഇയാൾ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു.

Post a Comment

Previous Post Next Post