സ്വാതന്ത്ര സമരപോരാട്ടത്തിൽ ജീവത്വാഗം ചെയ്തവരുടെ മാർഗം വരുംതലമുറ മാതൃകയാക്കുക- അഷ്‌റഫ്‌ കർള

(www.kl14onlinenews.com)
(15-Aug -2022)

സ്വാതന്ത്ര സമരപോരാട്ടത്തിൽ ജീവത്വാഗം ചെയ്തവരുടെ മാർഗം വരുംതലമുറ മാതൃകയാക്കുക-
അഷ്‌റഫ്‌ കർള

കാസർകോട് :
നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരപോരട്ടത്തിൽ രക്തവും ജീവനും നൽകിയ അറിയപ്പെടുന്നവരും അല്ലാത്തവരുമായ ധീര ദേശാഭിമാനികൾ സ്വാതന്ത്ര്യത്തിനു വേണ്ടി അനുഭവിച്ച ത്യാഗത്തിന്റെ തീഷ്ണമുഖം സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചു വീഴാൻ ഭാഗ്യം ലഭിച്ച നാം തിരിച്ചറിയണമെന്നും, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അഭിപ്രായപെട്ടു. നിരന്തരമായ ജാഗ്രതയിലൂടെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തു സൂക്ഷിക്കലാണ് ഇവർക്കു നൽകാവുന്ന ആദരവെന്നും അഷ്‌റഫ്‌ കർള പറഞ്ഞു.

കുമ്പള കമ്മ്യൂണിറ്റി ഹെൽത് സെന്ററിൽ രാജ്യത്തിൻറെ 75ാം ദേശീയ ദിനത്തിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു കർള. മെഡിക്കൽ ഓഫിസർ ദിവാകർറായ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമ ഷെട്ടി ഡോക്ടർ ദീപ്തി. ശാരത. സജിത. സിന്ധു തുടങ്ങിയവർ സംസാരിച്ചു. രാജിവ് കുമാർ സ്വാകതം പറഞ്ഞു

Post a Comment

أحدث أقدم