(www.kl14onlinenews.com)
(15-Aug -2022)
നാടക സിനിമ നടൻ നസീർ ചൗക്കിക്ക് (നെപ്റ്റ്യുൺ ചൗക്കി)
കാസർകോട്:
മുപ്പത് വർഷത്തോളം നാടകത്തിലും ന്നാ താൻ കേസ് കൊട് എന്നതടക്കം ആറോളം സിനിമകളിലും അഭിനയിച്ച് തന്റെ കലാ ജീവിതം തുടരുന്ന നസീർ ചൗക്കി(നെപ്റ്റ്യുൺ ചൗക്കിക്ക്)വിദ്യാനഗർ കോലായ് ലൈബ്രറി യുടെ സ്നേഹാദരവ്. കോലായ് യുടെ പുരാവസ്തു ശേഖരണ ഉദ്ഘാടന ചടങ്ങിൽ വെച്ച് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹ്‌മദ് ദേവർ കോവിൽ മെമെന്റോ നൽകിയും ഷാൾ അണിയിച്ചും കോലായ് യുടെ അനുമോധനം നൽകി. ചടങ്ങിൽ. ഇബ്രാഹിം ബാങ്കോട് അധ്യക്ഷത വഹിച്ചു. സ്കാനിയ ബെദിര സ്വാഗതം പറഞ്ഞു. സാമൂഹിക. സാംസ്കാരിക.രാഷ്ട്രീയ. ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തികൾ സംബന്ധിച്ചു.
إرسال تعليق