(www.kl14onlinenews.com)
(15-Aug -2022)
ബദിയടുക്ക: രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ദിച്ച് ബീജന്തടുക്ക നൂറുൽ ഇസ്ലാംമദ്‌റസയിൽ വിവിധ പരിപാടികൾസംഘടിപ്പിച്ചു, ചിത്രരചന, കൈ എഴുത്ത്, സ്വാതന്ത്ര്യദിന കിസ്സ്, സമ്മാനദാനം, മധുരവിതരണം എന്നിവനടന്നു. ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്റാഹിം ഹാജി പതാകഉയർത്തി, സദർ മുഅല്ലിം സുഹൈർ അസ്ഹരി സ്വാഗതം പറഞ്ഞു, ഹമീദ് അൽകമാൽ അധ്യക്ഷത വഹിച്ചു. നിസാർ അശ്ശാഫി സ്വാതന്ത്ര്യദിന സന്ദേശം നടത്തി,ത്വൽഹത്ത് അമാനി, മുഹമ്മദ് മൗലവി സംസാരിച്ചു,
ബി.എ.ബഷീർ, അസീസ് ബി.എ, സുബൈർമീത്തൽ, റഫീഖ് കോളാരി, എന്നിവർ സമ്മാനദാനം നടത്തി.
ഫോട്ടോ അടിക്കുറിപ്പ്: എഴുപത്തിഅഞ്ചാംസ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബീജന്തടുക്ക നൂറുൽ ഇസ്‌ലാം മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷപരിപാടിക്ക് തുടക്കം കുറിച്ച് ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്റാഹിംഹാജി പതാക ഉയർത്തുന്നു.
إرسال تعليق