പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

(www.kl14onlinenews.com)
(22-Aug -2022)

പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി :
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി. കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനമാണ് സ്റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ഓഗസ്റ്റ് 31 വരെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഹർജിയിൽ യുജിസിയെ ഹൈക്കോടതി കക്ഷി ചേർക്കുകയും ചെയ്തിട്ടുണ്ട്. ഗവർണറും സർക്കാരും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31ന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദീകരണം നൽകേണ്ടി വരും.
പ്രൊഫസർ നിയമന പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രിയ വർഗ്ഗീസിന് അഭിമുഖത്തിൽ കൂടുതൽ മാർക്ക് ലഭിച്ചപ്പോഴാണ് ജോസഫ് സ്‌കറിയ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. അസോസിയേറ്റ് നിയമനത്തിന് പരിഗണിച്ച ആറ് പേരിൽ റിസർച്ച് സ്‌കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ വർഗ്ഗീസ്.

റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർ‌ക്ക് 32, ജോസഫ് സ്കറിയയ്ക്ക് 30.

Post a Comment

Previous Post Next Post