(www.kl14onlinenews.com)
(18-Aug -2022)
കാസർകോട് : കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർഷാദിനെ ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും. ലഹരി മരുന്ന് കേസിലാണ് അർഷാദിനെയും സുഹൃത്ത് അശ്വന്തിനെയും കോടതിയിൽ ഹാജരാക്കുന്നത്. ഇന്നലെ അറസ്റ്റിലാകുമ്പോൾ അർഷാദിന്റെ പക്കൽ നിന്നും അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഹാഷിഷ് ഓയിലും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. തുടർന്ന് കാസർകോട് പൊലീസ് ഇതിൽ കേസെടുത്തിരുന്നു.
ഈ കേസിൽ ഹാജരാക്കിയശേഷം കോടതിയുടെ അനുമതിയോടെയാകും അർഷാദിനെ കൊച്ചിയിലെത്തിക്കുക. കൊച്ചി ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ വെച്ച് വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അർഷാദിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അർഷാദിനെ കൊണ്ടുവരുന്നതിനായി കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കാസർകോട് എത്തിയിട്ടുണ്ട്.
إرسال تعليق