(www.kl14onlinenews.com)
(19-Aug -2022)
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പകത്ത് പിന്മാറി. വിചാരണക്കോടതി കോടതി മാറ്റണമെന്ന നടിയുടെ ഹരജി പരിഗണിക്കുന്നതിൽ നിന്നാണ് പിന്മാറിയത് മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. ഇതിന് മുമ്പും മൂന്ന് തവണ അദ്ദേഹം അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു ബെഞ്ചിനെ നിശ്ചയിച്ച് കേസ് പരിഗണിക്കാനാണ് തീരുമാനം.
ഏറ്റവുമൊടുവില്‍ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്. വിചാരണ കോടതിയില്‍ നിന്നും നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായിരുന്ന അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ആക്രമണ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് നടി സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹര്‍ജിയില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയത്. അന്ന് അദ്ദേഹം കേസ് പരിഗണിക്കരുതെന്ന് നടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇതിന് മുമ്പ് തുടരന്വേഷണം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ ഹര്‍ജിയില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു.
കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ നടപടിക്കെതിരെയാണ് നടി ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്ന ജഡ്ജി ഹണി എം വര്‍ഗീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായപ്പോള്‍ കേസ് രേഖകള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. സിബിഐ കോടതിയ്ക്കാണ് കേസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതെന്നാണ് പ്രോസിക്യൂഷനും വാദിച്ചത്. ജോലി ഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയ്ക്ക് കേസ് കൈമാറാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാട് എടുത്തിരുന്നു. ഇക്കാര്യവും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Post a Comment