(www.kl14onlinenews.com)
(15-Aug -2022)
പാലക്കാട്:
പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആർ. പ്രതികൾ ബിജെപി അനുഭാവികളാണെന്നും എഫ്‌ഐആറിൽ പറയുന്നു. കൊലപാതകം നടത്തിയ എട്ട് പേരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഘത്തിൽ നേരത്തെ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരും ഉൾപ്പെട്ടിട്ടുണ്ട്. ഷാജഹാന്റെ കാലിനും തലക്കും മാരകമായി വെട്ടേറ്റതായും എഫ് ഐ ആറില്‍ പറയുന്നു.
മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനിൽ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടക്കുന്നത്. ബൈക്കിലെത്തിയ അക്രമികൾ ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാഷ്ട്രീയ കൊലയാണോ ഇതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008ലായിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആർഎസ്എസ് പ്രവർത്തകരുടെ വധ ഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കൾ ആരോപിക്കുന്നു. മലമ്പുഴ എംഎൽഎ പ്രഭാകരനും കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആരോപിച്ചു
Post a Comment