(www.kl14onlinenews.com)
(31-Aug -2022)
ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു; കോഴിക്കോട് ഇലക്ടിക് സ്‌ക്കൂട്ടര്‍ ഷോറൂമില്‍ തീപിടിത്തം
കോഴിക്കോട്: നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. വയനാട് റോഡിലെ ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തുള്ള കൊമാക്കി ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സർവീസിന് എത്തിച്ച നിരവധി സ്കൂട്ടറുകൾ പൂർണമായി കത്തിനശിച്ചു.
ബാറ്ററി പൊട്ടിത്തെറിച്ചതോടെ സർവ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന മറ്റു സ്കൂട്ടറുകൾക്കും തീപിടിക്കുകയായിരുന്നു. ആകെ പത്ത് സ്കൂട്ടറുകൾ പൂർണമായി കത്തിനശിച്ചു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആളപായമില്ല. ബാറ്ററി പൊട്ടിത്തെറിച്ചതാവാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടേയും നിഗമനം.
Post a Comment