ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, അക്രമികളെത്തിയത് മുഖംമൂടി ധരിച്ച്

(www.kl14onlinenews.com)
(23-Aug -2022)

ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, അക്രമികളെത്തിയത് മുഖംമൂടി ധരിച്ച്
ഡൽഹി :
ഡല്‍ഹിയിലെ ജെജെ കോളനിയില്‍ അജ്ഞാതരുടെ വെടിവെപ്പ്. രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ അക്രമികളാണ് വെടിവെച്ചത്.

മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് തന്റെ സഹോദരനെയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരെയും വെടിവെച്ചതെന്ന് കൊല്ലപ്പെട്ട ഒരാളുടെ സഹോദരന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم