'താങ്കളുടെ തിരിച്ചുവരവിനായി ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട്' ഷാഹിൻ അഫ്രീദിക്ക് ആശംസകൾ നേർന്ന് കോഹ്ലി

(www.kl14onlinenews.com)
(26-Aug -2022)

'താങ്കളുടെ തിരിച്ചുവരവിനായി ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട്' ഷാഹിൻ അഫ്രീദിക്ക് ആശംസകൾ നേർന്ന് കോഹ്ലി
ദുബൈ:ഏത് കായിക ഇനവും മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കുന്നതാണ്. അതിൻ്റെ ഉദാഹരണങ്ങൾ പലപ്പോഴായി പലയിടങ്ങളിൽ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ചിരവൈരികളായി കണക്കാക്കപ്പെടുന്ന ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ടീമുകളും സ്പോർട്സ്മാൻ സ്പിരിറ്റിൻ്റെയും പരസ്പര സ്നേഹത്തിൻ്റെയും ഹൃദ്യമായ പരിചയം പുതുക്കൽ നടത്തിയിരിക്കുകയാണ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

പാകിസ്താൻ്റെ സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയുമായി ഇന്ത്യൻ താരങ്ങൾ നടത്തുന്ന പരിചയം പുതുക്കലാണ് വൈറലാവുന്നത്. ഷഹീൻ്റെ പരുക്കിനെപ്പറ്റിയാണ് ഇന്ത്യൻ താരങ്ങൾക്ക് അറിയേണ്ടത്. യുസ്‌വേന്ദ്ര ചഹാൽ, വിരാട് കോലി, ഋഷഭ് പന്ത്, കെഎൽ രാഹുൽ എന്നിവരൊക്കെ ഷഹീനോട് പരുക്കിനെപ്പറ്റി അന്വേഷിക്കുന്നുണ്ട്. താങ്കളെപ്പോലെ ഒറ്റക്കൈ കൊണ്ട് സിക്സർ അടിക്കണമെന്നാണ് ആഗ്രഹമെന്ന് ഷഹീൻ പറയുന്നത് ഋഷഭ് ചിരിയോടെയാണ് സ്വീകരിക്കുന്നത്.

പരുക്കേറ്റെങ്കിലും ഏഷ്യാ കപ്പിനുള്ള പാക് ടീമിനൊപ്പം പേസർ ഷഹീൻ അഫ്രീദി ദുബായിലെത്തിയിട്ടുണ്ട്. പരുക്കേറ്റതിനാൽ താരം ഏഷ്യാ കപ്പിൽ കളിക്കുന്നില്ല. എങ്കിലും ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിനു മുന്നോടിയായി ദുബായിലെത്തിയ പാക് ടീമിനൊപ്പം ഷഹീനും ഉൾപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ ബാബർ അസമിൻ്റെ നിർദ്ദേശപ്രകാരമാണ് ഷഹീൻ ടീമിനൊപ്പം സഞ്ചരിക്കുന്നത്. നാളെയാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. 28നാണ് ഇന്ത്യ-പാകിസ്താൻ മത്സരം.

ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ പാകിസ്താൻ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.

ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് നാളെ ദുബൈയിൽ തുടക്കമാകുകയാണ്. ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറയ്ക്കും പാക് പേസർ ഷാഹിൻ ഷാ അഫ്രീദിയ്ക്കുമാണ് പരിക്ക് വില്ലനായിരിക്കുന്നത്. ഇതിനിടെ ദുബൈയിൽ ഷാഹിൻ ഷാ അഫ്രീദിയെ സന്ദർശിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ദുബൈയിൽ ദിവസങ്ങൾക്കുമുൻപ് തന്നെ ടീമുകൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പരിക്കുകാരണം പരിശീലനത്തിന്റെ ഭാഗമാകാനാകാതെ പുറത്തിരുന്ന ഷാഹിനെ വിരാട് കോഹ്ലി അടക്കമുള്ള ഇന്ത്യൻ താരങ്ങൾ നേരിൽകണ്ട് കുശലം പറഞ്ഞത്. ടീമിനൊപ്പം ദുബൈയിലെത്തിയെങ്കിലും മുട്ടിനേറ്റ പരിക്കാണ് ഷാഹിൻ അഫ്രീദിക്ക് തിരിച്ചടിയായത്. ഏഷ്യാ കപ്പ് സംഘത്തിൽ താരം ഉണ്ടാകില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

ആദ്യം ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലാണ് ഷാഹിനെ കാണാനെത്തിയത്. ഇരുവരും സംസാരിച്ചു പിരിഞ്ഞതിനു പിന്നാലെ കോഹ്ലിയുമെത്തി. കോഹ്ലി താരത്തിന്റെ ആരോഗ്യസ്ഥിതിയെല്ലാം ചോദിച്ചറിഞ്ഞു. പിരിയുമ്പോൾ കോഹ്ലിയോട് ഷാഹിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”താങ്കൾ ഫോമിൽ തിരിച്ചെത്താൻ വേണ്ടി ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട്.”

Post a Comment

Previous Post Next Post