കർഷകദിനത്തിൽ വിദ്യാലയത്തിന് കാർഷികോപകരണങ്ങൾ സമ്മാനം

(www.kl14onlinenews.com)
(18-Aug -2022)

കർഷകദിനത്തിൽ വിദ്യാലയത്തിന് കാർഷികോപകരണങ്ങൾ സമ്മാനം
ചെറിയാക്കര: ചിങ്ങം ഒന്ന് കർഷകദിനത്തിൽ ചെറിയാക്കര ഗ്രാമത്തിലെ കർഷക സംഘം യൂണിറ്റുകൾ വിദ്യാലയത്തിന് കാർഷികോപകരണങ്ങൾ കൈമാറി. എല്ലാ വർഷവും ജൈവ പച്ചക്കറിക്കൃഷി വലിയ പ്രാധാന്യത്തോടെ നടത്തുന്ന വിദ്യാലയമാണ് ചെറിയാക്കര.വിദ്യാലയ പറമ്പിലും വയലിലും സ്കൂൾ പിടിഎയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് കൃഷിയിറക്കുക. കാർഷിക ദിനാചരണത്തിൻ്റെ ഉദ്ഘാടനം കാർഷിക വകുപ്പിൻ്റെ മികച്ച കർഷക പുരസ്കാരം നേടിയ കെ.പത്മനാഭൻ മാസ്റ്ററും
പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം വികസന സമിതി വൈസ് ചെയർമാൻ പി.ഗോപാലനും നിർവഹിച്ചു.
ചടങ്ങിൽ പ്രദേശത്തെ മുതിർന്ന കർഷകരായ അമ്പുകോമരം, ഇട്ടമ്മൽ പൊക്കൻ, എ.സി ഭാസ്കരൻ എന്നിവരെ ആദരിച്ചു.കർഷക സംഘം യൂണിറ്റ് സെക്രട്ടറിമാരായ പി. ജനാർദ്ദനൻ, എ.കെ സുധീർ, എം.സുകുമാരൻ എന്നിവർ വിദ്യാലയത്തിലേക്ക് കാർഷികോപകരണങ്ങൾ കൈമാറി. പി.ബിജു കുട്ടികൾക്ക് കാർഷികോല്പന്നങ്ങൾ പരിചയപ്പെടുത്തി. പി.ടി.എ പ്രസിഡണ്ട് കെ.കെ തമ്പാൻ അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ, കെ.ആതിര, ദിവ്യ. പി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി.ടി ഉഷ സ്വാഗതവും എസ്.ആർ.ജി കൺവീനർ സൗമ്യ പി.വി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post