സ്വാതന്ത്ര്യദിനത്തിൽ നാടിന്റെ കവിയെ നേരിട്ടറിഞ്ഞ് കാസർകോട് ഗവൺമെന്റ് കോളേജ് എൻഎസ്എസ്

(www.kl14onlinenews.com)
(16-Aug -2022)

സ്വാതന്ത്ര്യദിനത്തിൽ നാടിന്റെ കവിയെ നേരിട്ടറിഞ്ഞ് കാസർകോട് ഗവൺമെന്റ് കോളേജ് എൻഎസ്എസ്

ബദിയടുക്ക : ബദിയടുക്ക : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കാസർകോടിന്റെ സ്വന്തം കവിയെ അടുത്തറിഞ്ഞ് കാസർഗോഡ് ഗവൺമെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റ്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനിയും ഒട്ടനവധി പ്രശസ്ത രചനകളുടെ കർത്താവുമായ നാടോജ ഡോ. കയ്യാറ കിഞ്ഞണ്ണ റൈ അവറുകളുടെ 'കവിതാ കുടീരം' (വീട്) വളണ്ടിയർമാർ സന്ദർശിക്കുകയും സ്മാരക ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു. പ്രോഗ്രാം ഓഫീസറായ ഡോ. ആശാലത സി കെ യുടെ സ്വാഗത പ്രസംഘത്തോടെ ആരംഭിച്ച  ചടങ്ങിൽ ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റായ ശാന്ത ബി അദ്ധ്യക്ഷതവഹിച്ചു.  സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കാസർഗോഡിന്റെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരെ കൂടുതലടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വളണ്ടിയർ സെക്രട്ടറിമാരായ വൈശാഖ് എ, പ്രസാദ് ബി എന്നിവർ സംസാരിച്ചു. വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജന എം, വൈഷ്ണവി വി, കിരൺ കുമാർ പി, മേഘ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post