പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: ബന്ധു അറസ്റ്റിൽ

(www.kl14onlinenews.com)
(14-Aug -2022)

പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: ബന്ധു അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റിൽ. രാത്രി രണ്ട് മണിക്ക് പെൺകുട്ടിയെ വീട്ടിൽ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ തെരച്ചിലിലാണ് പ്രണയം നടിച്ചുള്ള പീ‍ഡനം പുറത്തറിഞ്ഞത്. പെൺകുട്ടിയെ ബന്ധുക്കൾ തന്നെയാണ് കണ്ടെത്തി സ്റ്റേഷനിൽ ഹാജരാക്കിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ കഠിനംകുളം സ്വദേശി മനു മാധവിനെയാണ് (32) പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.
അകന്ന ബന്ധുവായ പതിനാറുകാരിയെ പ്രതി മോട്ടോർ ബൈക്കിൽ കയറ്റി പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post