കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ പരിശോധന, 10 കോടി വില മതിക്കുന്ന തിമിംഗല ഛർദി പിടികൂടി, 3 പേര്‍ അറസ്റ്റിൽ

(www.kl14onlinenews.com)
(28-Aug -2022)

കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ പരിശോധന, 10 കോടി വില മതിക്കുന്ന തിമിംഗല ഛർദി പിടികൂടി, 3 പേര്‍ അറസ്റ്റിൽ
കാസര്‍കോട്: കാസർകോട്ട് 10 കോടി രൂപ വില വരുന്ന തിമിംഗല ഛർദിയുമായി മൂന്നു പേർ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശികളായ സിദ്ദിഖ്, നിഷാന്ത്, കോട്ടോടി സ്വദേശി ദിവാകരൻ എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജിൽ നിന്നാണ് പത്ത് കിലോ തിമിംഗല ഛർദിയുമായി ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. നിഷാന്ത്, സിദീഖ് എന്നിവർ കർണാടകയിൽ നിന്നാണ് തിമിംഗല ഛർദി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ദിവാകരൻ ഇടനിലക്കാരനാണ്. ലോഡ്ജിൽ മുറിയെടുത്ത് വിൽപ്പനയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികൾ പൊലീസ് വലയിലായത്. ഹൊസ്ദുർഗ് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post