(www.kl14onlinenews.com)
(04-May -2022)
രാജ്യത്ത് 24 മണിക്കൂറിനിടെ
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,205 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 31 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 19,509 ആണ്. ആകെ മരണം 5,23,920 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,802 പേർ രോഗമുക്തി നേടി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനമാണ്. ഇന്ത്യയിൽ കോവിഡ് കേസുകളിൽ നിലവിലുള്ള വർധനവിനെ നാലാംതരംഗമായി കാണാനാവില്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അഡീഷണൽ ഡയറക്ടർ ജനറൽ സമിരൻ പാണ്ഡ പറഞ്ഞത്.
അതിനിടെ, രാജ്യത്ത് 2020 കോവിഡ് കാലത്ത് 81.16 ലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി രജിസ്ട്രാർ ജനറലിന്റെ ഓഫീസ് ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 6 ശതമാനം കൂടുതലാണിത്. 2020ൽ രജിസ്റ്റർ ചെയ്ത ജനനങ്ങളുടെ എണ്ണം 2019ൽ 2.48 കോടിയിൽ നിന്ന് 2.42 കോടിയായി കുറഞ്ഞപ്പോൾ, മരണ രജിസ്ട്രേഷൻ 2019ൽ 76.41 ലക്ഷത്തിൽ നിന്ന് 81.16 ലക്ഷമായി ഉയർന്നതായി സിവിൽ രജിസ്ട്രേഷൻ സംവിധാനത്തിൽ (സിആർഎസ്) നിന്നുള്ള ഡാറ്റ കാണിക്കുന്നു.
ചൊവ്വാഴ്ച പുറത്തുവിട്ട സിആർഎസ് കണക്കുകൾ കോവിഡ് -19 മരണങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. ഒരു വർഷത്തിൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ ആകെ എണ്ണത്തെ കുറിച്ച് മാത്രമാണ് പറഞ്ഞിരിക്കുന്നത്. 2020 ൽ കോവിഡ് മഹാമാരിയെ തുടർന്നാണ് മരണ നിരക്കിൽ വർധനവ് ഉണ്ടായത്.
Post a Comment