ദുബൈ കെ.എം.സി.സി ചെമനാട് പഞ്ചായത്ത്‌ മുസായിദ നാലാംഘട്ട സഹായം വിതരണം ചെയ്തു

(www.kl14onlinenews.com)
(04-May -2022)

ദുബൈ കെ.എം.സി.സി ചെമനാട് പഞ്ചായത്ത്‌ മുസായിദ നാലാംഘട്ട സഹായം വിതരണം ചെയ്തു

മേൽപറമ്പ : ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ മുസായിദ നാലാം ഘട്ട സഹായ പദ്ധതിയിൽ ഉൾപെടുത്തി സാമ്പത്തിക സഹായം നൽകി. ചികിത്സ സഹായ ഫണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഹാജി അബ്‌ദുല്ല ഹുസൈനിൽ നിന്ന് ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുഫൈജ അബൂബക്കറും, നിർദ്ദന കുടുംബത്തിനുള്ള സഹായ പദ്ധതി ജനറൽ സെക്രട്ടറി അബ്‌ദുല്ലകുഞ്ഞികീഴൂരിൽ നിന്ന് ഇരുപത്തിഒന്നാം വാർഡ്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ അബ്‌ദുല്ല ഹാജി കീഴൂറും ഏറ്റു വാങ്ങി. ചടങ്ങിൽ കെ. എം.സി. സി ഉദുമ മണ്ഡലം പ്രസിഡന്റ്‌ ഇസ്മായിൽ നാലാം വാതുക്കൽ, അസീസ് കീഴൂർ, കെ പി അഷ്‌റഫ്‌, ഇല്ല്യാസ് കട്ടക്കാൽ, ഷെരിഫ് തായതൊടി, മനാഫ് ചെമ്മനാട് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

أحدث أقدم