(www.kl14onlinenews.com)
(05-May -2022)
മലപ്പുറം: പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോറിക്ഷക്ക് തീ പിടിച്ച് മൂന്ന് പേർ മരിച്ചു. പെരിന്തൽമണ്ണക്കടുത്ത് ആക്കപ്പറമ്പിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് സഫ എന്നിവരാണ് മരിച്ചത്. 5 വയസുള്ള കുട്ടിയെ പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വാഹനത്തില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കിണറ്റില്‍ നിന്നാണ് മുഹമ്മദിന്‍റെ മൃതദേഹം കിട്ടിയത്. ഓട്ടോയ്ക്ക് തീപിടിച്ചപ്പോള്‍ പുറത്തേക്ക് ചാടിയതായിരിക്കാമെന്നാണ് നിഗമനം. ജാസ്മിനും മകളും ഓട്ടോയ്ക്കുള്ളിലായിരുന്നു. അപകടമാണോ ആത്മഹത്യയാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.
Post a Comment