വീണ്ടും സ്വിഫ്റ്റ് അപകടം; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ചു: രണ്ടു മരണം

(www.kl14onlinenews.com)
(05-May -2022)

വീണ്ടും സ്വിഫ്റ്റ് അപകടം; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ചു: രണ്ടു മരണം

ആലപ്പുഴ: ചെങ്ങന്നൂരിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ചെങ്ങന്നൂർ മുളക്കുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിൽ ഇടിച്ചായിരുന്നു അപകടം.
കാർ യാത്രക്കാരായ എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു ( 26) എന്നിവരാണ് മരിച്ചത്. മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം അർധരാത്രിയിലാണ് അപകടം ഉണ്ടായത്.
സുൽത്താൻ ബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ പൊലീസും ഫയർഫോഴ്‌സും എത്തിയാണ് പുറത്തെടുത്തത്.

Post a Comment

Previous Post Next Post