(www.kl14onlinenews.com)
(02-May -2022)
എ കെ എം അഷ്റഫ് എം എൽ എയുടെ സഹകരണത്തോടെ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത്കമിറ്റിയുടെ നേതൃത്വത്തിൽ തീരദേശ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
കുമ്പള: കുമ്പള പഞ്ചായത്തിലെ തീരദേശ വാർഡുകളായ കൊയ്പ്പാടികടപ്പുറം ആരിക്കാടി കവത്ത് എന്നീ പ്രദേശങ്ങളിൽ എ കെ എം അഷ്റഫ് എം എൽ എ യുടെ സഹകരണത്തോടെ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റുടെ നേതൃത്വത്തിൽ തീരദേശ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. കൊയിപ്പാടി, ആരിക്കാടി കടവത്ത് എന്നി വാർഡ് കമ്മിറ്റിക്ക് നൽകിക്കൊണ്ട് എ കെ എം അഷ്റഫ് എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ടി എം ഷുഹൈബ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം ട്രഷററും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമിറ്റി ചെയർമാനുമായ അഷ്റഫ് കർളമുക്യ പ്രഭാഷണംനടത്തി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ കെ ആരിഫ്, യഹിയ തങ്ങൾ അൽ ഹാദി കുബോൾ, എം പി കാലിദ്, കെഎംസിസി നേതാക്കളായ ഗഫൂർ ഏരിയാൽ, അഷറഫ് ബെൽകാട്, ഇബ്രാഹിം ബദ്രിയ നഗർ, തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. വി യുസഫ് സ്വാഗതം പറഞ്ഞു. നെഹിയ, മുഹമ്മദ് പേരാൽ, റഹ്മാൻ ആരിക്കാടി, ഹമീദ് കൊയ്പാട, പി എം കെ ഹനീഫ്, മുഹമ്മദ് കുഞ്ഞി കുബോൾ, റാഡോ അബ്ദുൽ റഹിമാൻ, മുഹമ്മദ് കുഞ്ഞി കൊയ്പ്പാടി, ഹുസൈൻ ഉളുവാർ, നിസാം ചോനമ്പാടി ഹസൈനാർ പെർവാഡ് കടപ്പുറം, മുഹമ്മദ് പെർവാഡ് കടപ്പുറം,അഷറഫ് കൊയ്പ്പാടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഏകദേശം അറൂന്നുറോളം കിറ്റുകളാണ് നൽകിയത് ..
Post a Comment