ഷവര്‍മ കഴിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം: ഭക്ഷ്യവിഷബാധയുടെ കാരണം ഷിഗെല്ല ബാക്ടീരിയയെന്ന് ആരോഗ്യവകുപ്പ്

(www.kl14onlinenews.com)
(04-May -2022)

ഷവര്‍മ കഴിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം: ഭക്ഷ്യവിഷബാധയുടെ കാരണം ഷിഗെല്ല ബാക്ടീരിയയെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ ഒരു വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായ ഭക്ഷ്യവിഷബാധയുടെ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മുപ്പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ രക്തവും മലവും പരിശോധിച്ചതിൽ നിന്നാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. കെ രാംദാസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കൊളജിലാണ് പരിശോധിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവർമ കഴിച്ച് പതിനാറുകാരിയായ വിദ്യാര്‍ഥി ദേവനന്ദ മരണപ്പെട്ടത്. ദേവനന്ദ മരണപ്പെട്ട ദിവസം ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ മുപ്പതോളം പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്. ഹോട്ടലിന്റെ ഉടമയെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മലിനമായ വെള്ളം, ഭക്ഷണം, കഴുകാത്ത പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലൂടെയാണ് ഷിഗെല്ല ബാക്ടീരിയ പടരുന്നത്. ഷിഗല്ല ബാധിച്ചവരുമായി അടുത്തിടപഴകുന്നതും അവർ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നതും ബാക്ടീരിയ പടരാൻ കാരണമാകും. രോഗിയുടെ വിസർജ്യവുമായി നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. ഗർഭിണികളിലും അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും അണുബാധ ഷിഗെല്ല ഗുരുതരമാകുന്നത്

Post a Comment

أحدث أقدم