(www.kl14onlinenews.com)
(02-May -2022)
കാസർകോട് : കാസർകോട് കണ്ണൂർ ജില്ലകളിൽ സർക്കിൾ ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിക്കുകയും കാഞ്ഞങ്ങാടും കാസർകോടും ഡി. വൈ എ സ് പി യായി സേവന മനുഷ്ഠിച്ച കെ ദാമോദരൻ സർവീസിൽ നിന്നും വിരമിച്ചു. കുറ്റാന്വേഷണ രംഗത്ത് പ്രമാദമായ നിരവധി കേസുകൾ കുറ്റമറ്റ അന്വേഷണത്തിലൂടെ തെളിയിച്ച സമർത്ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. പ്രമാധമായ പല കേസുകളും തെളിയിക്കുന്നതിൽ അദ്ദേഹത്തിനുള്ള പങ്ക് ഏറെ പ്രശംസകൾക് അർഹമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുദീർഘ സേവനത്തിനുള്ള അവാർഡുകൾ അടക്കം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മഞ്ചേശ്വരം കുമ്പള ഭാഗങ്ങളിൽ കഞ്ചാവ് മണൽ മാഫിയാക്കെതിരെ കർക്കശമായ നിലപാടെടുത്ത് അമർച്ച ചെയ്യാൻ മുന്നിട്ടിറങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. ജനമൈത്രി പോലീസ് സവിധാനം ജില്ലയിൽ കാര്യക്ഷമതയോടെ നടപ്പിലാക്കിയതിലും പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാകുന്നതിൽ മുന്നിൽ നിന്ന നന്മയുടെ മുഖമായ ജില്ലയിലെ ചുരുക്കം ചില ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരിൽ ഒരാളാണ് ദാമോദരൻ. നിരവധി കേസുകൾ തെളിയിച്ച് അതിൽ പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കുന്നത്തിൽ ആത്മാർത്ഥമായ ഇടപെടൽ നടത്തിയിട്ടുണ്ട് പ്രാമാദമായ ആരിക്കാടി സമീർ വധക്കേസിലെ പ്രതി ഓണന്ദ ലത്തീഫിനു ജീവപര്യന്തം തടവ് വാങ്ങി കൊടുത്തത് അദ്ദേഹത്തിൻറെ അന്വേഷണം ഒന്ന് കൊണ്ട് തന്നെയായിരുന്നു. സർവീസിൽ നിന്നും വിരമിച്ച അദ്ദേഹത്തെ വീട്ടിൽ ചെന്ന് ദുബായ് മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്‌റഫ് കർള ഉപഹാരം നൽകി. എ കെ ആരിഫ്, കെവി യൂസഫ്, ബിഎ റഹ്മാൻ എന്നിവർ സംബന്ധിച്ചു.
إرسال تعليق