എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂൺ 15ന് മുമ്പ്: മന്ത്രി വി. ശിവൻകുട്ടി

(www.kl14onlinenews.com) 
(05-May -2022)

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂൺ 15ന് മുമ്പ്: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂൺ 15ന് മുമ്പ് ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്ലസ് ടൂ ഉത്തര സൂചികയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും തെറ്റുകൾ ഇല്ലെന്നും മന്ത്രി പറഞ്ഞു. ശരിയുത്തരങ്ങൾക്ക് എല്ലാം മാർക്ക് നൽകും എന്നാൽ വാരിക്കോരി മാർക്ക് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ച നടപടി സർക്കാർ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെയാണ് ബഹിഷ്‌കരണം. ഹൈക്കോടതി ഉത്തരവിനെതിരെയാണ് ബഹിഷ്‌കരണമെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള ബഹിഷ്‌കരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്നത് സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഏതെങ്കിലു ഒരു അധ്യാപകനല്ല സർക്കാർ എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഇവിടെ തിരഞ്ഞെടുപ്പെട്ട ഒരു സർക്കാരുണ്ട്, സർക്കാരിന് ഒരു വിദ്യാഭ്യാസ മന്ത്രിയുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിയുണ്ട്. വിദ്യാഭ്യാസ ഡയറക്ടറുണ്ട്. അധ്യാപകർ പാലിക്കേണ്ട നിയമങ്ങളുമുണ്ട്. ആ നിയമങ്ങൾ ലംഘിക്കേണ്ട അവകാശം ആർക്കുമില്ല എന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

أحدث أقدم