മീഡിയവണിനെതിരായ സംപ്രേഷണ വിലക്ക് ; രാഷ്ട്രീയം നോക്കാതെ ഒറ്റകെട്ടായി നേരിടുമെന്ന് കെ സുധാകരൻ

(www.kl14onlinenews.com) (Feb-01-2022)

മീഡിയവണിനെതിരായ സംപ്രേഷണ വിലക്ക് ; രാഷ്ട്രീയം നോക്കാതെ ഒറ്റകെട്ടായി നേരിടുമെന്ന് കെ സുധാകരൻ


മീഡിയവണിനെതിരായ സംപ്രേഷണ വിലക്കിനെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി കാണുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പി. ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കും. ചാനൽ രംഗത്ത് പ്രഗത്ഭമായ നിലപാട് മീഡിയ വൺ സ്വീകരിക്കുന്നു. അപ്രതീക്ഷിതമായാണ് കേന്ദ്ര സർക്കാർ മീഡിയവണിൻ്റെ ലൈസൻസ് റദ്ദാക്കിയത്. സർക്കാരോ അധികൃതരോ ബന്ധപ്പെട്ടവരെ കാരണം വെളിപ്പെടുത്താൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംപ്രേഷണ വിലക്കിൽ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായി സംസ്ഥാനത്ത് നിന്നുള്ള എം.പിമാർ കൂടിക്കാഴ്ച നടത്തി. മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കുന്ന രാജ്യത്ത് വാർത്താ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സർക്കാരിനോട് എങ്ങനെ പൊരുത്തപ്പെടാൻ സാധിക്കുമെന്നും സുധാകരൻ ചോദിച്ചു. നടപടി ഉണ്ടായത് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്നും തന്റെ നിസ്സഹായാവസ്ഥ മന്ത്രി തങ്ങളെ ബോധിപ്പിച്ചുവെന്നും സുധാകരൻ പറഞ്ഞു

Post a Comment

Previous Post Next Post