കീഴൂർ ചന്ദ്രഗിരി പുഴയിൽ 5 ലക്ഷം 2022 കാര ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

(www.kl14onlinenews.com) (Feb-02-2

കീഴൂർ ചന്ദ്രഗിരി പുഴയിൽ 5 ലക്ഷം കാര ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കീഴൂർ : മത്സ്യവകുപ്പ് സുഭിക്ഷ കേരളം ജനകീയ മത്സ്യ കൃഷി പദ്ധതിയിലുൾപ്പെടുത്തി പൊതുജലാശയങ്ങളിൽ കാരച്ചെമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. 5 ലക്ഷം കാര ചെമ്മീൻ കുഞ്ഞുങ്ങളെയാണ് കിഴുർ ചന്ദ്രഗിരി പുഴയിൽ നിക്ഷേപിച്ചത്. കിഴുർ അഴിമുഖം ചന്ദ്രഗിരി പുഴയുടെ പരിസരത്ത് നടന്ന പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ അബൂബക്കർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അഹമ്മദ് കല്ല ട്ര , അക്വാ കൾച്ചർ പ്രൊജക്റ്റ് കോർഡിനേറ്റർമാരായ ആതിര, വീണ കെ, അശ്വിൻ കെ വി,ലക്ഷ്മി,സ്വാതി, അവിനാശ്, അക്വാകൾച്ചർ പ്രമോട്ടർ അബ്ദുൽറഹ്മാൻ എന്നിവർ സംബന്ധിച്ചു.
▫▫▫▫▫▫▫▫

Post a Comment

أحدث أقدم