(www.kl14onlinenews.com) (Feb-03-2022)
കൊച്ചി: ദിലീപും കൂട്ടാളികളും ഹാജരാക്കിയ ഫോണ്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതി ഉത്തരവ്. ഇതു സംബന്ധിച്ച് ക്രൈംബാഞ്ച് നല്‍കിയ അപേക്ഷ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു.ആറു ഫോണുകളും തിരുവനന്തപുരത്തെ ലാബില്‍ പരിശോധിക്കും.
അതേസമയം ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ കോടതിയില്‍ വച്ചു പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തളളിയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. കോടതിയില്‍വെച്ച് ഫോണ്‍ തുറക്കരുതെന്നും പ്രോസിക്യൂഷന്‍ കൃത്രിമം കാണിക്കുമെന്നുമാണ് ദിലീപിന്റെ അഭിഭാഷകര്‍ തടസവാദം ഉന്നയിച്ചത്. തങ്ങള്‍ക്ക് പാറ്റേണ്‍ വേണ്ടെന്നും മജിസ്‌ട്രേറ്റ് പരിശോധിച്ചാല്‍ മതിയെന്നും പിന്നാലെ പ്രോസിക്യൂഷന്‍ നിലപാടെടുത്തു.
ഫോണുകള്‍ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തര്‍ക്കം മൂത്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. പ്രതികള്‍ കൈമാറിയ ഫോണിന്റെ പാറ്റേണ്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.
Post a Comment