(www.kl14onlinenews.com) (Feb-02-2022)
തിരുവനന്തപുരം: രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ സ്ത്രീകളും, മുതിർന്ന പൗരൻമാരും, ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവ്വിസുകളും നിർത്തുമെന്നുള്ള ഉത്തരവ് റദ്ദാക്കി. ദീർഘദൂര സർവീസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരിഗണിച്ചാണ് നടപടി.
സൂപ്പർ ക്ലാസ് ദീർഘദൂര മൾട്ടി ആക്സിൽ എ.സി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നതിൽ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നും, മണിക്കുറുകളോളം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇത് കടുത്ത അസൗകര്യമാണെന്നും പരാതി ഉയർന്നതിനെ തുടർന്നാണ് തീരുമാനം.
സൂപ്പർ ക്ലാസ് ഒഴികെയുള്ള ബസ്സുകളിൽ ഇത്തരത്തിലുള്ള പ്രത്യേക പരിഗണന സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിങ്ങനെ മൂന്ന് വിഭാഗം യാത്രക്കാർക്ക് മാത്രമായിരിക്കും. ഇത് മറ്റു യാത്രക്കാരെ അറിയിക്കുന്നതിന് ബോർഡുകൾ സ്ഥാപിക്കുമെന്നും, ഇക്കാര്യം യാത്രക്കാരെ കണ്ടക്ടർ ആദ്യമേ അറിയിക്കണമെന്നും സിഎംഡി നിർദ്ദേശം നൽകി.
Post a Comment