(www.kl14onlinenews.com) (Feb-04-2022)
പൂനെ: പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പത്തോളം തൊഴിലാളികളെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രി 11 മണിയോടെ യെരവാഡയിലെ ശാസ്ത്രിനഗറിലാണ് സംഭവം.
നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബിന് വേണ്ടി നിര്‍മിച്ച ഇരുമ്പു വലയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഉടന്‍തന്നെ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം ആരംഭിച്ചു. ഇരുന്പുകന്പികള്ക്കിടയില് കുടുങ്ങിക്കിടന്നവരെ കട്ടറുകള്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.
മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സസൂണ്‍ ആശുപത്രിയിലേക്ക് മാറ്റി. നിര്‍മാണ സമയത്ത് തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Post a Comment