മാതമംഗലത്ത് വീണ്ടും സംഘർഷം: ലീഗിന്റെ പ്രകടനത്തിലേക്ക് സിഐടിയു ഇരച്ചുകയറി

(www.kl14onlinenews.com) (Feb-04-2022)

മാതമംഗലത്ത് വീണ്ടും സംഘർഷം: ലീഗിന്റെ പ്രകടനത്തിലേക്ക് സിഐടിയു ഇരച്ചുകയറി

കണ്ണൂർ: സിഐടിയു പ്രവർത്തകർ യുവാവിനെ മർദ്ദിച്ച കണ്ണൂർ മാതമംഗലത്ത് വീണ്ടും സംഘർഷം. മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനത്തിലേക്ക് സിഐടിയുക്കാർ ഇരച്ചുകയറി. പൊലീസ് നോക്കി നി‍ൽക്കെയായിരുന്നു അതിക്രമം. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത മൂന്ന് ലീഗ് പ്രവർത്തകരെ സിഐടിയു പ്രവർത്തകർ മർദ്ദിച്ചു.
സിഐടിയു വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയെന്ന് ആരോപിച്ചാണ് ഇന്നലെ അഫ്സലെന്ന യുവാവിനെ മർദ്ദിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്. ഇതിലേക്ക് ഇരച്ചുകയറിയാണ് സിഐടിയു പ്രവർത്തകർ വീണ്ടും അക്രമം നടത്തിയത്

Post a Comment

أحدث أقدم