(www.kl14onlinenews.com) (Feb-03-2022)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുതി നല്‍കാനാകില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തിന് മറുപടിയുമായി ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. 2019 ല്‍ തന്നെ പദ്ധതിക്ക് തത്വത്തില്‍ അനുമതി ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെ കത്ത് വായിച്ചായിരുന്നു ബാലഗോപാലിന്റെ വിശദീകരണം.
“ഇത്തരം കാര്യങ്ങളില്‍ ഒന്നുമില്ലാതെ ഒരു നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. തത്വത്തില്‍ ലഭിച്ച അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്,” മന്ത്രി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്ന പരാതിയുമായി അൻവർ സാദത്ത് എംഎൽഎ സ്പീക്കര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. അലൈൻമെൻറിന്റെ ട്രോയിങ്ങ് പൂർണമായും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പല സ്റ്റേഷനുകളുടെയും കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അന്‍വറിന്റെ പരാതിയില്‍ പറയുന്നു.
സാമ്പത്തിക സാങ്കേതിക പഠനം മുഴുവനായും ഡിപിആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൂർണമായ ഡിപിആർ പുറത്തുവിടേണ്ടതുണ്ടെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അപൂര്‍ണമായ വിവരങ്ങള്‍ നല്‍കിയത് സംബന്ധിച്ച് സ്പീക്കര്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. പദ്ധതിയോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഇത്തരം പദ്ധതികളില്‍ ശരിയും തെറ്റും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സുധാകരന്‍.
إرسال تعليق