(www.kl14onlinenews.com) (NOV-15-2021)
ശിശു ദിനത്തിൽ ശിശുപരിചരണ കേന്ദ്രത്തിലെത്തി ശിശുദിനം ആഘോഷിച്ചു-സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പാലക്കുന്ന്: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം സംഘടനാ പ്രവർത്തകർ പാലക്കുന്ന് തിരുവക്കോളിയിലെ ശിശുപരിചരണ കേന്ദ്രത്തിലെത്തി കുട്ടികളുടെ കൂടെ ശിശു ദിനം ആഘോഷിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലാണ് ഈ ശിശുപരിചരണ കേന്ദ്രം പ്രവർത്തിക്കുന്നത്. അനാഥരായ 6 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സംരക്ഷണവും ദത്തു നൽകലുമാണ് ഇവിടെയുള്ളത് സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം, സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ എന്നിവർ ചേർന്ന് കുട്ടികൾക്കുള്ള പുതു വസ്ത്രങ്ങൾ ശിശുക്ഷേമ സമിതി കാസറഗോഡ് ജില്ലാ സെക്രട്ടറി T.M.A കരീം ന് കൈമാറി. സംസ്ഥാന ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് മെമ്പർ ഒ.എം. ബാലകൃഷ്ണൻ മാസ്റ്റർ, ജില്ലാ ഖജാൻജി സി.വി.ഗിരീശൻ ,മമത .റേഷ്മംഎന്നിവർ സന്നിഹിതരായിരുന്നു
إرسال تعليق