എക്‌സ്‌പോ പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യൻ ബാലന് സ്‌നേഹ സമ്മാനവുമായി യുഎഇ

(www.kl14onlinenews.com) (NOV-15-2021)

എക്‌സ്‌പോ പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യൻ ബാലന് സ്‌നേഹ സമ്മാനവുമായി യുഎഇ
ദുബായ്: എക്‌സ്‌പോ പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യൻ ബാലന് സ്‌നേഹസമ്മാനമായി യുഎഇ അധികൃതർ. എട്ട് ദിവസത്തിനുള്ളിൽ ദുബായ് എക്‌സ്‌പോ വേദിയിലെ നൂറോളം പവിലിയനുകൾ സന്ദർശിച്ച ഹസൻ അബ്ബാസിനാണ് യുഎഇ അധികൃതർ സ്‌നേഹ സമ്മാനം നൽകിയത്. ഹസൻ അബ്ബാസ് സന്ദർശിച്ച മുഴുവൻ പവിലിയനുകളുടെയും സീലുകൾ പതിച്ച പുതിയ പാസ്‌പോർട്ടാണ് എക്‌സ്‌പോ അധികൃതർ സമ്മാനിച്ചത്.

എക്‌സ്‌പോ വേദിയിലെ മുഴുവൻ പവലിയനുകളും സന്ദർശിച്ച് എല്ലായിടത്തും നിന്നും സീൽ നേടുക എന്നതായിരുന്നു ഹസന്റെ ലക്ഷ്യം. നൂറോളം പവലിയനുകൾ ഹസൻ സന്ദർശിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ ഹസന്റെ എക്‌സ്‌പോ പാസ്‌പോർട്ട് നഷ്ടമായി. തുടർന്ന് ഹസ്‌ന്റെ മാതാവ് ഫരീദ് എക്‌സ്‌പോയിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എക്‌സ്‌പോ അധികൃതരുമായി പൊലീസ് ഉടൻ ബന്ധപ്പെടുകയും തുടർന്ന് സന്ദർശിച്ച പവിലിയന്റെയെല്ലാം സീൽ പതിച്ച പുതിയ പാസ്‌പോർട്ട് എക്‌സ്‌പോ അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ ഹസന് കൈമാറുകയും ചെയ്തു. 17 വർഷമായി ഹസന്റെ കുടുംബം യുഎഇയിലാണ് താമസിക്കുന്നത്.

Post a Comment

أحدث أقدم