(www.kl14onlinenews.com) (NOV-16-2021)
തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് നവംബര്‍ 19 വരെ അപേക്ഷിക്കാം.
നവംബര്‍ 19ന് വൈകീട്ട് നാലുമണിവരെയാണ് അപേക്ഷിക്കാനുള്ള സമയം. നിലവിലുള്ള ഒഴിവിന് അനുസൃതമായി ഓപ്ഷനുകള്‍ പുതുക്കി നല്‍കാനാണ് അവസരം. ക്യാന്‍ഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷ പുതുക്കേണ്ടത്.
സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് ശേഷമുള്ള ഒഴിവുകളും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനെ സംബന്ധിച്ച വിശദ നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
إرسال تعليق