ജെ.സി.ഐ നീലേശ്വരം സംഘടിപ്പിക്കുന്ന ജേസീ വാരാഘോഷം സെപറ്റംബർ 9 മുതൽ 15 വരെ

(www.kl14onlinenews.com) (04-Sept-2021)

ജെ.സി.ഐ നീലേശ്വരം സംഘടിപ്പിക്കുന്ന ജേസീ വാരാഘോഷം സെപറ്റംബർ 9 മുതൽ 15 വരെ
നീലേശ്വരം:
യുവജനപ്രസ്ഥാനമായ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയ തലത്തിൽ സെപ്റ്റംബർ 9 മുതൽ 15 വരെ സംഘടിപ്പിക്കുന്ന ജേസീ വാരാഘോഷം   ജെ.സി.ഐ നീലേശ്വരത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു.  പരിപാടിയുടെ ബ്രോഷർ പ്രകാശന കർമ്മം എം.രാജഗോപാൽ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ  ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ പ്രസിഡന്റ് ഡോ: പി  രതീഷ്, മുൻ പ്രസിഡന്റ് പ്രവീൺ മേച്ചേരി, സെക്രട്ടറി സുരേഷ് വൈറ്റ് ലില്ലി, ട്രഷറർ കെ.പി ഷൈബുമോൻ, ജേസീ വീക്ക് ഡയറക്ടർ വി.വി ഹരിശങ്കർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post