കുമ്പളയിൽ 85ശതമാനം ആളുകൾക്കും വാക്സിനേഷൻ നൽകി, കോവിഡ് കേസുകൾ പിടിച്ചുകെട്ടാനൊരുങ്ങി ആരോഗ്യ പ്രവർത്തകർ.ആക്ടീവ് കേസുകൾ 33 മാത്രം

(www.kl14onlinenews.com) (03-Sept-2021)

കുമ്പളയിൽ 85ശതമാനം ആളുകൾക്കും വാക്സിനേഷൻ നൽകി,
കോവിഡ് കേസുകൾ പിടിച്ചുകെട്ടാനൊരുങ്ങി ആരോഗ്യ പ്രവർത്തകർ.ആക്ടീവ് കേസുകൾ 33 മാത്രം
കുമ്പള:
കുമ്പള ഗ്രാമപഞ്ചായത്തിൽ കോവിഡ് വാക്സിനേഷൻ ഒന്നാം ഡോസ് 85ശതമാനം ആളുകൾക്ക് നൽകി വൻ നേട്ടം കൈവരിച്ചു.കഴിഞ്ഞ ഒരു മാസമായി കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നുണ്ട്.
പഞ്ചായത്തിൽ 43458 പേരാണ് 18 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഉള്ളത്.ഇതിൽ36711 പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകി.
36 ശതമാനം ആളുകൾക്ക് രണ്ടാം ഡോസ് വാക്സിനും നൽകി കഴിഞ്ഞു.എത്രയും പെട്ടെന്ന്
100 ശതമാനം വാക്സിൻ നൽകിയ പഞ്ചായത്താക്കി മാറ്റുക എന്നുള്ളതാണ് ലക്ഷ്യം.

പഞ്ചായത്തിലെ 23 വാർഡുകളിലെ ആളുകൾക്കാണ് കുമ്പള സി.എച്ച് സി,ആരിക്കാടി പി.എച്ച് സി യിലെ ആരോഗ്യപ്രവർത്തകർ വാക്സിനേഷൻ നൽകിയത്.വാർഡുകളിൽ ക്യാമ്പ് വെച്ചും,കുമ്പള സ്ക്കൂളിൽ വാക്സിനേഷൻ സെൻറർ ഒരുക്കിയുമാണ് ഈ നേട്ടം കൈവരിച്ചത്.
ഗ്രാമപഞ്ചായത്തിന്റെ നിസ്സീമമായ പിന്തുണ ഈ നേട്ടത്തിനു സഹായകരമായി.ജനപ്രതിനിധികൾ,ആശാപ്രവർത്തകർ,വളണ്ടിയർമാർ എന്നിവരുടെ സേവനം ആരോഗ്യപ്രവർത്തകർക്ക് വലിയ സഹായമായി.

കിടപ്പിലായ മുഴുവൻ രോഗികൾക്കും ഒന്നാം ഡോസ് വാക്സിൻ ആരോഗ്യ പ്രവർത്തകർ വീടുകളിൽ പ്പോയി നൽകി.
അതിഥി തൊഴിലാളികൾ,പ്രവാസികൾ,വിദ്യാർത്ഥികൾ,മാരകരോഗങ്ങൾ ബാധിച്ചവർ ,60 വയസ്സിന് മുകളിലുള്ളവർ,ഗർഭണികൾ,എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ കുത്തിവയ്പു നൽകിയത്.ഇപ്പോൾ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും നൽകുന്നുണ്ട്.
രാവിലെ 9 മണിക്ക് തുടങ്ങുന്ന വാക്സിനേഷൻ രാത്രി വരെ നീളാറുണ്ട്.അവധിദിവസങ്ങളിൽ പോലും ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

കോവിഡ് ആരംഭം മുതൽ കുമ്പള ശ്യാംഭട്ട് കോമ്പൗണ്ടിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും സ്രവ പരിശോധന നടത്തുന്നുണ്ട്. ദിനേന 200 ഓളം ആളുകൾ പരിശോധനയ്ക്കായി എത്തുന്നു.
കോവിഡ് കണ്ടെത്തുന്നതിനായി വാർഡുകളിൽ 2 മൊബൈൽ ടീമുകളും പ്രവർത്തിക്കുന്നു.

മെഡിക്കൽ ഓഫീസർ കെ.ദിവാകരറൈ,ആരിക്കാടി മെഡിക്കൽ ഓഫീസർ ഡോ: സ്മിത പ്രഭാകരൻ ,ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ,പി.എച്ച് എൻ കുഞ്ഞാമി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആദർശ്,അഖിൽ കാരായി,വിവേക് തച്ചൻ,കെ.വി നൂർജഹാൻ,വാസു,
ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരായ എസ്.ശാരദ,സി.ആർ.ശ്രീലത,യു.ഷബീന,കെ.സുജാത,ടി.ശാലിനി,ഒ.ബിന്ദു,കെ.സ്വപ്ന,ജിഷ പി.ടി. അപർണ്ണ ,പാലിയേറ്റിവ് നഴ്സുമാരായ സ്മിതമോൾ,പി.കലാവതിഎന്നിവരാണ് കോവിഡ് പിടിച്ചുകെട്ടാൻ പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ.

Post a Comment

أحدث أقدم