കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 474 പേർക്ക്; സമ്പർക്കം 468, രോഗമുക്തർ 450

(www.kl14onlinenews.com) (03-Sept-2021)

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 474 പേർക്ക്; സമ്പർക്കം 468, രോഗമുക്തർ 450
കാസർകോട്:
ജില്ലയിൽ 474 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 450 പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 5476 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: 464.

ജില്ലയിൽ നിരീക്ഷണത്തിലുള്ളത്  19236 പേർ

വീടുകളിൽ 18367 പേരും  സ്ഥാപനങ്ങളിൽ 869 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 19236 പേരാണ്. പുതിയതായി 1315 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം  പുതിയതായി 5332 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി ആർ 3809, ആന്റിജൻ 1514, ട്രൂനാറ്റ് 9). 1585 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1086 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 557 പേർ നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. ആശുപത്രികളിൽ നിന്നും  കോവിഡ് കെയർ സെന്ററുകളിൽ നിന്നും 461 പേരെ ഡിസ്ചാർജ് ചെയ്തു.

125820 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 119319 പേർക്ക് ഇതുവരെ കോവിഡ് ഭേദമായി.

Post a Comment

أحدث أقدم