രാജ്യത്ത് 45,352 പേര്‍ക്ക് കോവിഡ്, 366 മരണം; ആശങ്കയായി കേരളം

(www.kl14onlinenews.com) (03-Sept-2021)

രാജ്യത്ത് 45,352 പേര്‍ക്ക് കോവിഡ്, 366 മരണം; ആശങ്കയായി കേരളം
ന്യൂഡല്‍ഹി:
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,352 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 34,791 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കേസുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സിയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുകയാണ്. 3.99 ലക്ഷം സജീവ കേസുകളാണ് രാജ്യത്ത് നിലിവിലുള്ളത്. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന കേരളത്തില്‍ 2.40 ലക്ഷം കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.
366 മരണവും കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചു. കേരളത്തില്‍ തന്നെയാണ് മരണസംഖ്യയും കൂടുതല്‍. വ്യാഴാഴ്ച മാത്രം 188 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്രയില്‍ മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തി (55).

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 74.84 ലക്ഷം വാക്സിന്‍ ഡോസുകള്‍ വ്യാഴാഴ്ച മാത്രം വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 67.09 കോടി പേരാണ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post