പ്രളയക്കെടുതിയിൽ അമേരിക്ക; ന്യൂയോർക്ക് അടക്കം ആറ് സംസ്ഥാനങ്ങൾ വെള്ളത്തിൽ, മരണം 45 ആയി

(www.kl14onlinenews.com) (03-Sept-2021)

പ്രളയക്കെടുതിയിൽ അമേരിക്ക; ന്യൂയോർക്ക് അടക്കം ആറ് സംസ്ഥാനങ്ങൾ വെള്ളത്തിൽ, മരണം 45 ആയി
വാഷിം​ഗ്ടൺ:
അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

അമേരിക്കയിൽ വൻ നാശം വിതച്ചാണ് ഐഡ ചുഴലിക്കാറ്റ് കടന്നുപോകുന്നത്. പതിനാറ് വർഷം മുൻപ് വൻ നാശം വിതച്ച കത്രീന ചുഴലിക്കാറ്റ്  എത്തിയ അതേ ദിവസമാണ് ഐഡയും എത്തിയത്. കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ വേണ്ടിവരുമെന്ന് ജോ ബൈഡൻ പ്രതികരിച്ചു.

Post a Comment

أحدث أقدم