രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക് കൂടി കോവിഡ്; 330 മരണം,4,05,681 നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.

(www.kl14onlinenews.com) (04-Sept-2021)

രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക് കൂടി കോവിഡ്; 330 മരണം
ന്യൂഡല്‍ഹി:
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,618 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.43 ശതമാനമായി.
ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,29,45,907 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,21,00,001 പേര്‍ രാജ്യത്താകെ ഇതുവരെ രോഗമുക്തി നേടി. 4,05,681 നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.
330 മരണം ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,39,895ആയി. 17,04,970 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്

Post a Comment

Previous Post Next Post